---
title: "പ്രചരിക്കുന്ന ഓഡിയൊ തൻ്റേതല്ലെന്ന് പാനൂർ നഗരഭാ സെക്രട്ടറി എ. പ്രവീൺ ; സെക്രട്ടറിയും, ജീവനക്കാരനും, ഓഡിയൊ പ്രചരിപ്പിച്ചയാളും ഉൾപ്പടെ അന്വേഷണ പരിധിയിൽ വരുംമെന്ന് ചെയർമാൻ വി.നാസർ മാസ്റ്റർ"
english_title: "Panur Nagarabha Secretary A said that the circulating audio is not his. Praveen Chairman V. Nasser Master* said that the investigation would include the secretary, the employee and the person who spread the audio"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151591/Panur Nagarabha Secretary A said that the circulating audio is not his. Praveen Chairman V. Nasser Master* said that the investigation would include the secretary, the employee and the person who spread the audio"
published_at: "2023-10-06T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652023b9f3c0f_IMG-20231006-WA0102.jpg"
keywords: []
---

# പ്രചരിക്കുന്ന ഓഡിയൊ തൻ്റേതല്ലെന്ന് പാനൂർ നഗരഭാ സെക്രട്ടറി എ. പ്രവീൺ ; സെക്രട്ടറിയും, ജീവനക്കാരനും, ഓഡിയൊ പ്രചരിപ്പിച്ചയാളും ഉൾപ്പടെ അന്വേഷണ പരിധിയിൽ വരുംമെന്ന് ചെയർമാൻ വി.നാസർ മാസ്റ്റർ

> **Lead Summary:** പ്രചരിക്കുന്ന ഓഡിയൊ തൻ്റേതല്ലെന്ന് പാനൂർ നഗരഭാ സെക്രട്ടറി എ. പ്രവീൺ ; സെക്രട്ടറിയും, ജീവനക്കാരനും, ഓഡിയൊ പ്രചരിപ്പിച്ചയാളും ഉൾപ്പടെ അന്വേഷണ പരിധിയിൽ വരുംമെന്ന് ചെയർമാൻ വി.നാസർ മാസ്റ്റർ

## Article Content

പ്രചരിക്കുന്ന ഓഡിയൊ തൻ്റേതല്ലെന്ന് പാനൂർ നഗരഭാ സെക്രട്ടറി എ. പ്രവീൺ ; സെക്രട്ടറിയും, ജീവനക്കാരനും, ഓഡിയൊ പ്രചരിപ്പിച്ചയാളും ഉൾപ്പടെ അന്വേഷണ പരിധിയിൽ വരുംമെന്ന് ചെയർമാൻ വി.നാസർ മാസ്റ്റർ

വർഗീയ പരാമർശങ്ങളോടെ പ്രചരിക്കുന്ന ഓഡിയൊ തൻ്റെതല്ലെന്ന് പാനൂർ നഗരസഭാ സെക്രട്ടറി എ. പ്രവീൺ.

പാനൂർ നഗരസഭയിൽ വെള്ളിയാഴ്ച ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിലാണ് സെക്രട്ടറിയുടെ പ്രതികരണം. അതേ സമയം സെക്രട്ടറിയെയും, ജീവനക്കാരനെയും പ്രതിചേർത്ത് അന്വേഷണം നടത്തുമെന്ന് ചെയർമാൻ വി.നാസർ മാസ്റ്റർ കൗൺസിലിനെ അറിയിച്ചു.

യോഗത്തിൽ പങ്കെടുത്ത എല്ലാവരും സെക്രട്ടറിയെ നിശിതമായി വിമർശിച്ചു. കൗൺസിൽ യോഗം ആരംഭിക്കുമ്പോൾ തന്നെ തൻ്റെ വിശദീകരണക്കുറിപ്പ് സെക്രട്ടറി അംഗങ്ങൾക്ക് കൈമാറിയിരുന്നു.

ഈ കുറിപ്പ് ചെയർമാൻ യോഗത്തിൽ വായിക്കുകയും ചെയ്തു. തീർത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ഓഡിയൊ ക്ലിപ്പിലുള്ളതെന്നും, ഇത് എഡിറ്റ് ചെയ്തതാണെന്നുമായിരുന്നു സെക്രട്ടറിയുടെ വാദം. എന്നാൽ ഇത് കൗൺസിൽ അംഗീകരിച്ചില്ല.

തുടർന്ന് യോഗത്തിൽ സംസാരിച്ചവരെല്ലാം സെക്രട്ടറിയുടെ ഓഡിയൊ ക്ലിപ്പിലെ പരാമർശങ്ങളെ നിശിതമായി വിമർശിച്ചു. യോഗത്തിൽ ആദ്യം സംസാരിച്ച കോൺഗ്രസ് കൗൺസിലർ രാജേഷ് കരിയാട് എഡിറ്റ് ചെയ്ത വോയ്സ് പ്രചരിപ്പിച്ച ഉദ്യോഗസ്ഥനെതിരെ സെക്രട്ടറി പരാതി നൽകിയിട്ടുണ്ടൊ എന്ന ചോദ്യമുന്നയിച്ചു. തുടർന്ന് സംസാരിച്ച ബിജെപി കൗൺസിലർ എം. രത്നാകരൻ വർഗീയത പരത്തുന്ന സെക്രട്ടറിയെ നേരത്തെ മാറ്റണമായിരുന്നെന്ന് പറഞ്ഞു.

സെക്രട്ടറിക്ക് പുറമെ ജീവനക്കാരൻ അശോകൻ, ഓഡിയൊ പുറത്തുവിട്ട കൗൺസിലർ എന്നിവർക്കെതിരെ നടപടി വേണമെന്ന് സി പി എം കൗൺസിലർ കെ.കെ സുധീർ കുമാർ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ്, ജനതാദൾ പ്രതിനിധികളും സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ചു.

എം ടി കെ ബാബു, എൻ.എ കരീം, പി.കെ പ്രവീൺ, എംപികെ അയ്യൂബ്, ടി.കെ ഹനീഫ, അൻസാർ അണിയാരം, സൈനുദ്ദീൻ തങ്ങൾ, ദാസൻ മാസ്റ്റർ, എം പി ശ്രീജ എന്നിവർ സംസാരിച്ചു. തുടർന്ന് സംസാരിച്ച ചെയർമാൻ വി.നാസർ മാസ്റ്റർ നഗരസഭയിൽ അഴിമതിയുണ്ടെന്ന സെക്രട്ടറിയുടെ പരാമർശത്തെ തള്ളി. ഇഡിയല്ല, സിബിഐപരിശോധനക്ക് വന്നാലും സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി.

ഓഡിയൊ ക്ലിപ്പിലെ തനിക്കെതിരായ പരാമർശങ്ങൾക്ക് മറുപടി പറയവെ അല്പസമയം ചെയർമാൻ വികാരാധീനനായി. സെക്രട്ടറി പ്രവീണിനെതിരെയും, ജീവനക്കാരൻ അശോകനെതിരെയും നടപടി ഉണ്ടാകുമെന്നും, ഓഡിയൊ ക്ലിപ്പ് പുറത്തുവിട്ട കൗൺസിലർക്കെതിരെയും അന്വേഷണമുണ്ടാകുമെന്നും ചെയർമാൻ കൗൺസിലിന് ഉറപ്പു നൽകി.

കൈയ്യടികളോടെയാണ് ചെയർമാൻ്റെ വാക്കുകളെ കൗൺസിൽ വരവേറ്റത്. ത നിലവിൽ യു.ഡി.എഫാണ് പാനൂർ നഗരസഭ ഭരിക്കുന്നത്. 40 അംഗ കൗൺസിലിൽ മുസ്ലിം ലീഗ് 17, കോൺഗ്രസ് 6, എൽ.ഡി.എഫ് 14, ബി.ജെ.പി മൂന്ന് എന്നിങ്ങനെ യാണ് കക്ഷിനില.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151591/Panur Nagarabha Secretary A said that the circulating audio is not his. Praveen Chairman V. Nasser Master* said that the investigation would include the secretary, the employee and the person who spread the audio)